നാടിനോട് സ്നേഹമില്ലാത്ത കുറെ മല്ലൂസ്

164
0

ക്രിസ്തുമസിന് ആകെ കുടിച്ചത് 138 കോടിയുടെ മദ്യം, അതായത് ഏകദേശം 100 കോടി രൂപയുടെ നികുതി മാത്രമെ സർക്കാരിന് കിട്ടിയുള്ളൂ. (38 കോടിയോളം നിലവാരമില്ലാത്ത മദ്യം നിങ്ങൾക്കെത്തിക്കാനും, കമ്മിഷൻ ഒക്കെയും ആയി ബെവ്‌കോ ചിലവാക്കി) കെഎസ്ആർടി ക്ക്‌ പെൻഷൻ കൊടുക്കാൻ തന്നെ വേണം 146 കോടി. അതിനു പുറമെ ആണ് ശമ്പളവും മറ്റാനുകൂല്യങ്ങളും. അതിനെവിടെ പോവും?

ന്യൂ ഇയറിനെങ്ങിലും ഈ കമ്മി നമ്മൾ നികത്തണം. പിന്നെ ഈസ്റ്റർ, ഓണം ഒക്കെയായി 100 വെസ്റ്റിബുൽ ബസ്സു വാങ്ങാനും, മറ്റു തട്ടിപ്പിനും ഒക്കെയായി നോക്കാം. അങ്ങനെ നമ്മൾ എല്ലാവർക്കും കൂടി ഒത്തു കുടിച്ചു കെഎസ്ആർടിസി യെ പരിപോഷിപ്പിക്കാം.

നമ്മൾ കുടിയന്മാർ തന്നെ ഇതു ചെയ്യെണ്ടതാണ്, കേട്ടിട്ടില്ലെ, ഡോൺട് ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ടേക്ക് പബ്ലിക് ട്രാൻസ്‌പോർട്. ഇങ്ങോട്ട് ഒരു കൈ സഹായം ആകുമ്പോൾ അങ്ങോട്ട് ഒരു ഫുൾ സഹായവും ആവാം.