ഒന്നാം പ്രതിയായ ഷാഫി ലൈംഗിക വൈകൃതത്തിനടിമ.കൂട്ടുപ്രതികളായ ഭഗവല്‍സിംഗും ലൈലയും സ്ത്രീകളെ കൊന്നശേഷം മാംസം ഭക്ഷിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടൊ എന്ന് വിശദമായി അന്വേഷിച്ച് വരികയാണെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചിപൊന്നരുന്നിയില്‍ നിന്ന് കാണാതായ പത്മയെ വെളുത്ത സ്കോര്‍പ്പിയോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് ഷാഫിയിലേക്ക് അന്വേഷണം എത്തിച്ചത്.സ്കോര്‍പ്പിയോ വാഹനത്തിന്‍റെ ഉടമയായ ഷാഫിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തെങ്കിലും പൈശാചികമായ കൊലപാതകങ്ങളെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയില്ല.പക്ഷേ പത്മ ഉള്‍പ്പടെ രണ്ട് സ്ത്രീകളെ ഇലന്തൂരില്‍ ദമ്പതികളുടെ അടുക്കലെത്തിച്ചുവെന്ന് മാത്രം ഇയാള്‍ പോലീസിനോട് പറഞ്ഞു.പിന്നീട് ദമ്പതികളായ ഭഗവല്‍സിംഗിനെയും ലൈലയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ നരബലിയുടെ വിവരങ്ങള്‍ ലഭിക്കുന്നതെന്ന് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
ഫെയ്സ് ബുക്കിലെ വ്യാജ പ്രൊഫൈല്‍ വഴിയാണ് ഷാഫി ഭഗവല്‍സിംഗുമായി ബന്ധം സ്ഥാപിച്ചത്.പിന്നീട് ഐശ്വര്യവും സമ്പത്തും വര്‍ധിക്കുന്നതിനായി നരബലി നടത്തണമെന്ന് പറഞ്ഞ് വിസ്വസിപ്പിക്കുകയായിരുന്നു.സ്ത്രീകളെ എത്തിച്ചു നല്‍കിയതിന് ഷാഫിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്.സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചിരുന്ന സ്ത്രീകളെ കണ്ടെത്തി ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്താണ് ഷാഫി നരബലിക്കായി കൊണ്ടുപോയത്.സംഭവത്തില്‍ കൂടുതല്‍പേര്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടൊയെന്ന് വിശദമായി അന്വേഷിച്ച് വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഭഗവല്‍സിംഗും ലൈലയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല.എന്നാല്‍
ലൈംഗിക വൈകൃതത്തിനടിമയായ ഷാഫി വൃദ്ധയെ പീഡിപ്പിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.