‘നമ്മളെങ്ങനെ നമ്മളായി’ കോണ്‍ടെക്സ്ച്ച്വല്‍ കോസ്മോളജീസ്’ എന്ന പേരില്‍ കേരളീയത്തിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് കോളജില്‍ നടത്തുന്ന ചിത്രപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ, കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷ്, ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി എന്നിവര്‍ക്കൊപ്പമാണ് പ്രദര്‍ശനം സന്ദര്‍ശിച്ചത്.
ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ അനുഷ്‌ക രാജേന്ദ്രന്‍, പ്രേംജിഷ് ആചാരി, എസ്.എന്‍. സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ 43 മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. പെയിന്റിംഗ്, ഫോട്ടോ, വീഡിയോ, ശില്‍പങ്ങള്‍, ഇന്‍സ്റ്റേലേഷനുകള്‍ എന്നിവയടങ്ങുന്നതാണ് പ്രദര്‍ശനം.