ദേശീയ പത്രപ്രവർത്തന ദിനം

151
0

എല്ലാ വർഷവും നവംബർ 17 ന് ഇന്ത്യയിൽ ദേശീയ പത്രപ്രവർത്തന ദിനമായി ആഘോഷിക്കുന്നു. രാജ്യത്ത് സ്വതന്ത്രവും പക്ഷപാതപരവുമായ മാധ്യമങ്ങളുടെ പ്രതീകമായി നവംബർ 16 ന് ദേശീയ മാധ്യമ ദിനം ആഘോഷിക്കുമ്പോൾ തൊട്ടടുത്ത ദിനമായ നവംബർ 17 മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്നതിനായി പത്രപ്രവർത്തന ദിനമായി രാജ്യത്ത് ആഘോഷിക്കപ്പെടുന്നു.

ജനാധിപത്യ രാജ്യങ്ങളില്‍, ജനാധിപത്യ സംരക്ഷണത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായി മാധ്യമങ്ങള്‍ നിലകൊള്ളുന്നു. എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യുന്നു. ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തില്‍ ഇടയ്ക്കിടെ കടന്നുവരാറുള്ള അപകടകരങ്ങളായ ചില സംഭവങ്ങളിലേക്കു പൊതുജനശ്രദ്ധ തിരിക്കുന്നതും അതു തടയാന്‍ സഹായിക്കുന്നതും മാധ്യമങ്ങളാണ്.

പൗരന്മാർക്കിടയിൽ ഐക്യം, സമാധാനം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സർക്കാറിനും പൗരന്മാർക്കും ഇടയിലുള്ള പാലമായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെയും പത്രപ്രവർത്തനങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാരിനു മേൽ അധികാരമുള്ള ലോകത്തിലെ ഏക സ്ഥാപനമാണ് പ്രസ് കൗൺസിൽ.

ചരിത്രം

വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. അതൊരു ദൈവാരികയായിരുന്നു. ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌.ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും,തത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു.

ഇന്ത്യൻ പത്രപ്രവർത്തനം

ബ്രിട്ടിഷ് ഇന്ത്യന്‍ ഭരണ സിരാകേന്ദ്രമായിരുന്ന കല്‍ക്കത്താപട്ടണമാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലം. 1780 ജനുവരി 29ന് ഇന്ത്യയിലെ ആദ്യത്തെ പത്രമായ ‘ബംഗാൾ ഗസറ്റ് ’ എന്ന പ്രതിവാര ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ജയിംസ് അഗസ്റ്റസ്ഹിക്കി (1740-1802) ആയിരുന്നു അതിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറും. കല്‍ക്കത്തയിലെ ഇംഗ്ലീഷുകാര്‍ക്കു വേണ്ടി ആരംഭിച്ചതാണെങ്കിലും ഫോര്‍ത്ത് എസ്റ്റേറ്റിനോടുള്ള ആദ്യകാല ബ്രിട്ടിഷ് ഭരണകര്‍ത്താക്കളുടെ സമീപനം ആശാസ്യമായിരുന്നില്ല. പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തിനു ശേഷം ഇത് നിന്നു പോയി.. ബംഗാൾ ഗസറ്റ് പ്രസിധീകൃതമായ 1780 കഴിഞ്ഞ് നാൾ പതിറ്റാണ്ട് കഴിഞ്ഞാണ് ആദ്യഭാഷാ പത്രമായ രുഗ്‌ദർശൻ 1880 ൽ ഇറങ്ങുന്നത്. ഈ കാലയളവിൽ ഇന്ത്യയിൽ കൽക്കത്ത , മദ്രാസ് , ബോംബെ എന്നീ മൂന്ന് ഇംഗ്ളീഷ് കേന്ദ്രീകൃത നഗരങ്ങളിൽ മാത്രമേ പത്രങ്ങൾ ഇറങ്ങിയിരുന്നുള്ളു. ഇന്ത്യ ഗസറ്റ്, ബംഗാൾ ജേർണൽ (കൽക്കട്ട ), മദ്രാസ് കൂരിയർ, ഇന്ത്യ ഹൊറാൾഡ് (മദ്രാസ് ), ബോംബെ ഹൊറാൾഡ്, ബോംബെ ഗസ്റ്റ് (ബോംബെ) എന്നിവയായിരുന്നു അക്കാലത്തെ പ്രധാന പത്രങ്ങൾ