ദേവദുന്ദുഭി സാന്ദ്രലയം

541
0

സിനിമ: എന്നെന്നും കണ്ണേട്ടന്റെ
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജെറി അമല്‍ദേവ്
ആലാപനം: കെ.ജെ.യേശുദാസ്‌

മും…ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണർത്തും മൃദുപല്ലവിയിൽ
കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും
സൗപർണ്ണികാ തീരഭൂവിൽ (2)
പൂവിടും നവമല്ലികാ ലതകളിൽ
സർഗ്ഗോന്മാദ ശ്രുതിവിലയം

പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ്‌ കാലം
അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണർത്തി
അപ്സര കന്യതൻ (2)താളവിന്യാസ
ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
ആ..ആ..ആ..