തിരുവനന്തപുരം; ദീപാവലിയോട് അനുബന്ധിച്ച് അന്തർ സംസ്ഥാന യാത്രക്കാരുടെ സൗകര്യാർത്ഥം ഈ മാസം 20 മുതൽ 23 വരേയും, 27 മുതൽ 30 വരേയും കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലേക്കുമാണ് തിരിച്ചുമുള്ള സർവ്വീസ് നടത്തുക.
ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് ( കട്ട ,മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി) , ബാഗ്ലൂർ – തിരുവനന്തപുരം ( നാഗർകോവിൽ വഴി), എന്നിവടങ്ങളിലേക്കാണ് അധിക സർവ്വീസ് നടത്തുക.
ബസ് സമയം,
ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് online.keralartc.com, എന്ന് വെബ്സൈറ്റ് വഴിയോ ende ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972