ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി, ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തിരച്ചിൽ

62
0

കോഴിക്കോട്: ഫറോക്കിൽ ദമ്പതികൾ പുഴയിൽ ചാടി. മഞ്ചേരി സ്വദേശി ജിതിൻ, ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തിരച്ചിൽ തുടരുകയാണ്.

രാവിലെ പത്തരയോടെയാണ് ഫറോക്ക് പാലത്തിന് മുകളിൽ നിന്നും ദമ്പതികൾ പുഴയിലേക്ക് ചാടിയത്. ലോറിയിലെത്തിയ ഒരാൾ രണ്ട് പേർ പുഴയിൽ ചാടുന്നത് കണ്ടിരുന്നു. ഇയാൾ ലോറിയിലുണ്ടായിരുന്ന കയർ വെളളത്തിലേക്ക് ഇട്ടുനൽകി. ഈ സമയത്ത് മീൻ പിടിക്കുന്ന വള്ളങ്ങളും പുഴയിലൂണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെയാണ് വർഷയെ രക്ഷപ്പെടുത്തിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.