പാചക വിദഗ്ദ്ധനും സിനിമ നിർമാതാവുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ.

158
0

പാചക വിദഗ്ദ്ധനും സിനിമ നിർമാതാവുമായ നൗഷാദ് ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നൗഷാദിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും നൗഷാദ് ആലത്തൂർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

‘എന്റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്’- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ടെലിവിഷൻ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായ നൗഷാദ് ഒരുപിടി സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളാണ് നൗഷാദ് നിർമ്മിച്ചിരിക്കുന്നത്.