തിരുവനന്തപുരം: കൊറിയൻ ആയോധനകലയായ തെയ്ക്ക് വോൺ ഡോ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കുന്നു
പഠിതാക്കൾക്ക് ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങൾ വരുത്തുവാൻ ഉദേശിച്ചിട്ടുള്ള പാഠ്യപദ്ധതിയാണ് പരിശീലനത്തിനുള്ളത്
നെഞ്ചക്ക്, സ്റ്റിക്ക്, വാൾ, വെറും കൈ, മെഡിറ്റേഷൻ തുടങ്ങിയവ സിലബസിൽ ഉൾപ്പെടുന്നു
. 33 വര്‍ഷമായി തൈക്വാന്‍ഡോയിലലും ആയോധനകലകളിലും ജീവിതം സമര്‍പ്പിച്ച സുനിൽ രാധാകൃഷ്ണനും, കെ.ജി മനോജ് മരുതംകുഴിയും ആണ് പരിശീലനം നൽകുന്നത്
തൈക്വാന്‍ഡോ എന്ന ആയോധന കല കിക്കുകള്‍ക്ക് (തൊഴി) കൂടുതൽ പ്രാമുഖ്യം നല്‍കുന്ന കൊറിയന്‍ ആയോധന കലയാണ് തൈക്വാന്‍ഡോ.
ധ്യാന നിരതമായ ജീവിതം നയിച്ചിരുന്ന ബുദ്ധ സന്യാസിമാരാണ് തെയ്ക്ക്
വോൺ ഡോയുടെ ഉപജ്ഞാതാക്കൾ
1940-50 കാലഘട്ടത്തില്‍ കൊറിയന്‍ മാര്‍ഷല്‍ ആര്‍ട്ടിസ്റ്റുകളാണ് ഇത് ആധുനിക രീതിയിൽ സിലബസ് നൽകി വികസിപ്പിച്ചെടുത്തത്.
മിലിട്ടറി ഓഫിസര്‍ ചോയ് ഹോങ് ഹിയാണ് (Choi Hong Hi) സ്ഥാപകനായി അറിയപ്പെടുന്നത്.
നൂറ്റാണ്ടുകളായി കൊറിയയില്‍ നിലനിന്ന , തായ്കിയോണ്‍ (taekkyeon) ഗ്വോണ്‍ബിയോപ് (gwonbeop) സുബോക് (subok) എന്നീ ആയോധന കലകളുടെ സങ്കലനമാണ് തൈക്വാന്‍ഡോ.
ഒളിമ്പിക്സില്‍ ജൂഡോക്കു പുറമെ ഇടംപിടിച്ച ഏക ഏഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സാണ് തൈക്വാന്‍ഡോ. 1988ല്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ പ്രദര്‍ശന ഇനമായി രംഗപ്രവേശം ചെയ്ത തയ്ക്വാന്‍ഡോ 2000ത്തില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ഒളിമ്പിക്സ് മുതല്‍ മെഡല്‍ ഇനമായി. . തൈക്വാന്‍ഡോ ഇന്ന് മലയാളിക്ക് സുപരിചിതമായ ആയോധന കലയാണ്. തൈക്വാന്‍ഡോ ക്ളബുകളും പരിശീലന കേന്ദ്രങ്ങളും സ്കൂളുകളുമെല്ലാം ഇതിന്‍െറ പ്രചാരകരായതോടെ ഈ ആയോധന കല . ഇന്ന് ഒരു ആവേശമാണ്,