തൃശ്ശൂർ പൂരത്തിന്റെ ആരോഗ്യ സേവനങ്ങൾ ഏറ്റെടുത്ത് ക്യൂവർ ഷോപ്പ്

101
0

തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശൂർ പൂരവുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു സ്റ്റാർട്ട്‌ അപ്പായ ക്യൂവർ ഷോപ്പ്. ഇരുന്നൂറ്‌ വർഷത്തോളം ചരിത്ര പാരമ്പര്യമുള്ള തൃശ്ശൂർ പൂരത്തിൽ ആരോഗ്യവകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാനുള്ള ചരിത്ര നേട്ടമാണ് ക്യൂവർ ഷോപ്പ് നേടിയത് കൂടാതെ പതിനഞ്ചു ലക്ഷത്തിൽപരം വരുന്ന ആളുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന വാഗ്ദാനം കൂടുയാണിത്.
ആനകൾ, മിന്നുന്ന മുത്തുകുടകൾ, താളവാദ്യങ്ങൾ എന്നിവയുടെ മഹത്തായ പ്രദർശനത്തോടെ ആഘോഷിക്കപ്പെടുന്ന ഈ സമ്പൂർണ്ണ ഉത്സവം, കേരളത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സത്തയെ സമന്വയിപ്പിക്കുന്ന ഗംഭീരമായ കാഴ്ചയാണ്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. പതിനഞ്ചു ലക്ഷത്തിൽ പരം ആളുകളാണ് പൂരത്തിലേക്ക് എത്തിച്ചേരുക. അതിനാൽ
ഈ വർഷം, തൃശൂർ പൂരത്തിന്റെ ഉത്സവകാഴചകൾക്കൊപ്പം പൂർണ്ണമായ ആരോഗ്യ ക്ഷേമം നൽകികൊണ്ട് തിളങ്ങുവാൻ ക്യൂവർ ഷോപ്പും ഒപ്പം ഉണ്ടാകും.