തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി..

829
0

Movie :Samooham (1993)
Lyrics: Kaithapram
Music :Johnson
Singers:KJ Yesudas

തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലംകാറ്റ്
സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
(തൂമഞ്ഞിന്‍)

പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
(തൂമഞ്ഞിന്‍)

കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
(തൂമഞ്ഞിന്‍)