തുള്ളിക്കൊരു കുടം പേമാരി

178
0

ചലച്ചിത്രം: ഈറ്റ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്, പി. മാധുരി, കോറസ്

തുള്ളിക്കൊരു കുടം പേമാരി
ഉള്ളിലൊരു തുടം തേന്മാരി
മാനത്തിരിക്കിണ കുളിരും കോരി
മണ്ണിലു വന്ന വിരുന്നുകാരീ
വിരുന്നുകാരീ
തകതിമിതകജം തകതിമിതകജം തകതിമിതകജം
തതീന്ത തതീന്ത തകതിമിതകജം
(തുള്ളിക്കൊരു കുടം )

മണ്ണു കുളിർത്തപ്പം..
മണ്ണു കുളിർത്തപ്പം പൊടിച്ചു വന്നത്
മന്ദാരപൂങ്കാവ് നല്ല മാമരതേങ്കാവ്
മനം കുളിർത്തപ്പം കുരുത്തു വന്നത്
മംഗല്യ പൂങ്കിനാവ് നല്ല
മധുര തെൻ കിനാവ്
ആ.. ആ…
(തുള്ളിക്കൊരു കുടം )

തകതിമിതകജം തകതിമിതകജം തകതിമിതകജം
തതീന്ത തതീന്ത തിമിത തിമിത തൈ
മഴ നനഞ്ഞിട്ടും തണുപ്പു വീണിട്ടും
മനസ്സിൽ തീയാണേ എന്റെ മനസ്സിൽ തീയാണേ
കരളിനുള്ളിലു കുളിരിടുന്നത്
കല്യാണ രാവാണേ നല്ല തേൻ നിലാവാണേ
ആ.. ആ…
(തുള്ളിക്കൊരു കുടം )