“ തിരുമലയിൽ ഗുസ്തി പുനർജനിക്കുന്നു”  

118
0

കേരളത്തിന് നിരവധി ഗുസ്തിക്കാരെ സംഭാവന ചെയ്ത നാടാണ് തിരുമല. ഗോദയൊരുക്കി, ഗുസ്തി വീരന്‍മാരെ കാത്തിരുന്ന, ആരവങ്ങളിൽ നാടുണർന്ന പഴയ കാലം ഇന്നും പഴമക്കാരുടെ മനസ്സു നിറയ്ക്കുന്നു. പുതിയ തലമുറയ്ക്ക് തിരുമലയുടെ ഗുസ്തി ചരിത്രം ഇന്ന് കേട്ടോർമ്മ മാത്രം. ഗൃഹാതുരത്വമുണർത്തുന്ന ആ നല്ല നാളെയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തിരുമല സുശീലന്‍ നായർ ഫൗണ്ടേഷൻ. ജില്ലാ റസലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ സുശീലന്‍ നായർ ഫൗണ്ടേഷൻ 2022 മെയ് 14 വൈകിട്ട് 5 ന് തിരുമല ജംഗ്ഷനിൽ ഗുസ്തി മത്സരം സംഘടിപ്പിക്കുന്നു. പഴയ പ്രതാപത്തിലേക്ക് ഈ കായിക വിനോദത്തെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ഗുസ്തിക്കാർ മാറ്റുരയ്ക്കുന്ന ഈ ഗുസ്തി മത്സരം കാണാൻ സഹൃദയരെ സവിനയം ക്ഷണിക്കുന്നു. വീണ്ടും തിരുമലയിൽ പുരുഷാരം ഉയരട്ടെ…. നമ്മുടെ സംസ്കൃതിയുടെ അടയാളമായ ഗുസ്തിക്ക് പുത്തനുണർവുണ്ടാകട്ടെ..
                    സഹകരണപ്രതീക്ഷയോടെ       
                                             സുശീലന്‍ നായർ ഫൗണ്ടേഷൻ