തലസ്ഥാനത്ത് എയിംസിന് വേണ്ടി ജനകീയ കൂട്ടായ്മ ഉടൻ സംഘടിപ്പിക്കുന്നു…

98
0

എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രദേശിക വാദമായി ആരും കണക്കാക്കരുതേ… കേരളത്തിൻ്റെ തലസ്ഥാനമെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളുടെ തലസ്ഥാന ജില്ലകളെ താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം എന്ത് മാത്രം പുറകിലാണെന്ന് കേരളീയർ ചിന്തിക്കണം… കേരളത്തിന് എയിംസ് അനുവദിക്കുമ്പോൾ തിരുവനന്തപുരത്ത് തന്നെ സ്ഥാപിക്കണമെന്ന് വീണ്ടും ആവർത്തിക്കുകയാണ്… തലസ്ഥാനത്തെ പൊതു സമൂഹത്തിൻ്റെ ജനകീയകൂട്ടായ്മ ഉടൻ വിളിച്ച് കൂട്ടുന്നതാണ് … ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിന്ന് എയിംസ് നേടിയെടുക്കാൻ എല്ലാ പേരുടേയും സഹകരണം പ്രതീക്ഷിക്കുന്നു…