തമിഴ് വിശ്വകർമ്മ സമൂഹംതിരുവനന്തപുരം ജില്ലാ കമ്മിറ്റി

42
0

സെപ്റ്റംബർ 17 വിശ്വകർമ്മ ദിന ആഘോഷം തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിള്ളിപ്പാലം തമിഴ് സംഘം ഹാളിൽ വച്ച് സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ ഉത്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിശ്വകർമ്മ യോജന എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ പാരമ്പര്യ തൊഴിലാളികളായ നാം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്നും വിശ്വകർമ്മ ദേവന്റെ പേരിൽ വിശ്വകർമ്മ സമൂഹത്തിനെ കൈപിടിച്ച് ഉയർത്താൻ തയ്യാറായ കേന്ദ്ര സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ. ഷാജഹാൻ കുട്ടികൾ ലഹരിക്ക് അടിമയാകാതിക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ടവ എന്നും പ്രശസ്ത ട്രൈനർ കെ.എസ്. ഗിരീശ കുമാർ ആത്മഹത്യ പ്രവണതയെ ഇല്ലാതാക്കുന്നത് എങ്ങനെ എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.

സമൂഹത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ സമൂഹത്തിലെ കലാകാരൻമാരെയും മെമൊന്റോക്കൾ നൽകി ആദരിച്ചു.

യോഗത്തിന് ആഘോഷ കമ്മറ്റി ചെയർമാൻ വി.ജി. ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം ജനറൽ കൺവീനർ വി.എം. രങ്കനും കൃതജ്ഞത ജില്ലാ പ്രസിഡന്റ് എം. അനന്തകൃഷ്ണനും നിർവഹിച്ചു. കെ. മണികണ്ഠൻ, പി. മോഹൻരാജ്, സി. പ്രേംകുമാർ, കെ. രാജു, എസ്. ഗണേശൻ ആചാരി, എസ്. ശാന്താറാം, എസ്. രാമചന്ദ്രൻ, എസ്.ആർ. ചന്ദ്രൻ എം. ചിത്ര, മിനി പത്മകുമാർ എന്നിവർ ആശംസകൾ നേർന്നു.