തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം

136
0

ചലച്ചിത്രം: നദി
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം: പി.സുശീല, കോറസ്

കുഞ്ഞിനെ വേണോ 
കുഞ്ഞിനെ വാങ്ങാനാരുണ്ട്

തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്
കുഞ്ഞിനെ വേണോ – കുഞ്ഞിനെ വേണോ
കുഞ്ഞിനെ വാങ്ങാനാളൊണ്ടോ
ആളൊണ്ടോ ആളൊണ്ടോ
(തപ്പുകൊട്ടാ…)

എന്തു വില? 
പൊന്നു വില ! ! 

മുറ്റം തൂത്തു തളിക്കാനറിയാം
ചട്ടീം കലവും തേയ്ക്കാനറിയാം
പുട്ടും കടലേം തിരുതക്കറിയും
വെച്ചു വെളമ്പാനറിയാം 

എവിടെ കെടന്നതാ ? 
എങ്ങാണ്ടൊരിടത്ത്
കൊണ്ടു പോ -കൊണ്ടു പോ- കൊണ്ടു പോ
(തപ്പുകൊട്ടാ…)

അത്തിലിത്തിൽ കളിക്കാനറിയാം
അമ്മാനപ്പന്താടാനറിയാം
അക്കരെയിക്കരെയാറ്റുമണമ്മേൽ
ആനകളിക്കാനറിയാം

എവിടെ വളർന്നതാ? 
എങ്ങാണ്ടൊരിടത്ത്
കൊണ്ടു പോ -കൊണ്ടു പോ- കൊണ്ടു പോ
(തപ്പുകൊട്ടാ…)

ഓണപ്പാട്ടുകൾ പാടാനറിയാം
ഓലപ്പൂങ്കുഴലൂതാനറിയാം
തങ്കക്കൊലുസ്സുകൾ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം

എവിടെ പഠിച്ചതാ ? 
ഏഴാം കടലിന്നക്കരെ
കൊണ്ടു വാ -കൊണ്ടു വാ- കൊണ്ടു വാ
(തപ്പുകൊട്ടാ…)