തങ്കച്ചേങ്കില നിശബ്ദമായ്

121
0

ചലച്ചിത്രം: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
ആലാപനം: ജി.വേണുഗോപാല്‍

തങ്കച്ചേങ്കില നിശബ്ദമായ് അരങ്ങത്ത് കളിവിളക്കിന്റെ
കണ്ണീരെണ്ണയും വറ്റി ആട്ടത്തിരശ്ശീല പിഞ്ഞി
ആരോ ഒരു രൌദ്രവേഷം ആർദ്രമാം നന്മയുടെ
മാർത്തടം പിളർന്നുച്ചണ്ഡതാണ്ഡവമാടി ദിഗന്തം ഭേദിക്കുന്നു
കണ്ടത് സ്വപ്നമോ യാഥാർത്ഥ്യമോ വായിച്ച് മടക്കിയതില്ലത്തെ
കഷ്ടകാണ്ഡത്തിൻ കറുത്തൊരധ്യായമോ

കളിവിളക്കില്ല കാതിൽ കേളിക്കൊട്ടില്ല കാതരജീവിതം പോലെ
അകത്താളിക്കത്തിയും കെട്ടും നിൽക്കുമൊരാശാദീപം മാത്രം
തിമിർത്തു പെയ്യും കർക്കിടമഴയുടെ തേങ്ങലോടൊപ്പം കേൾക്കാം
അകായിലൊരൂർദ്ധ്വൻ വലി അഗ്നിയായ് ഹവിസ്സായി
പുകഞ്ഞേ പോകും അമ്മ തൻ അവസാന ശ്വാസത്തിൻ ഫലശ്രുതി

അന്യമായ് തീരാൻ പോണൊരാത്മാവേ സംരക്ഷിക്കാൻ
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോൾ
ചാണക്കല്ലിൽ ചന്ദനം പോലെ തന്റെ ജീവിതമരച്ചേതീർത്ത
പാവമാണെന്നോപ്പോൾ
കാണാമെനിക്കീ കരിന്തിരി വെളിച്ചത്തിലെല്ലാം പക്ഷേ
കണ്ടു നിൽക്കാൻ വയ്യ കാൽക്കൽ ഭൂമി പിളരുന്നു.

മുജ്ജന്മശാപത്തിന്റെ കൊടുംതീ പടരുന്നു മുറവിളി കൂട്ടുന്നു
മുറ്റത്തപ്പോൾ മോക്ഷം കിട്ടാപ്പരേതന്മാർ പാതിയോളം
പതിരായിപ്പോയ ജീവിതത്തിന്റെ പ്രാണഭാരം
പേറിപ്പടിയിറങ്ങട്ടെ ഞാൻ
വാതിൽ വലിച്ചടക്കട്ടെ വാക്കുകൾ മുറിക്കട്ടെ
വരാമെന്ന വ്യർത്ഥതയുടെ വ്യാമോഹമുടക്കട്ടെ
ക്ഷമിക്കുക പൊറുക്കുക പെറ്റൊരമ്മേ എന്റെ ..
കർമ്മ പന്ഥാവിലും മൂർദ്ധാവിലും നിന്റെ…
സൂര്യസ്പർശം ജ്വലിക്കട്ടെ ………(2)