ശക്തമായ മഴയ്ക്ക് സാധ്യത
ടൗട്ടേ ചുഴലിക്കാറ്റിന്റെ ദുരിതം തീരുന്നതിന് മുമ്ബ് യാസ് വരുന്ന. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തിയിട്ടും കേരള തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ടൗട്ടെയ്ക്ക് പിന്നാലെ ഉള്‍ക്കടലില്‍ ഈ മാസം 23ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് തൊട്ടടുത്ത ദിവസം തന്നെ തീവ്ര ന്യൂനമര്‍ദ്ദമാകും. ചുഴലിക്കാറ്റായി മാറായില്‍ യാസ് എന്ന പേരിലാവും അറിയപ്പെടുക. യാസ് രൂപപ്പെടുകയാണെങ്കില്‍ ഈ മാസം 25 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നും കണക്കുകൂട്ടലുണ്ട്.