ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

195
0

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍(സാഫ്) നടത്തുന്ന തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയ്ന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം, ഉണക്കമീന്‍ കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം അപേക്ഷകര്‍. പ്രായപരിധി ഇല്ല. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000 രൂപയും ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപയും പലിശ രഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍ വായ്പയും ലഭിക്കും. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സാഫ് നോഡല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 98479 07161, 75609 16058, 96459 52807.