തിരുവനന്തപുരം ജില്ലാതല കേരളോത്സവം ഡിസംബര്‍ ഒമ്പതിന് കൊടിയേറും. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അധ്യക്ഷയായി.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന് നേമം ബ്ലോക്ക് പഞ്ചായത്താണ് ആതിഥേയരാകുന്നത്. മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 11ന് ജില്ലാ കേരളോത്സവം സമാപിക്കും.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, എം. പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ. എ. റഹീം, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ശശി, ഡി. കെ. മുരളി, സി. കെ. ഹരീന്ദ്രന്‍, ഒ. എസ്. അംബിക, വി. ജോയി,കെ. ആന്‍സലന്‍, ജി. സ്റ്റീഫന്‍, ഐ. ബി. സതീഷ്, വി. കെ. പ്രശാന്ത്, എം. വിന്‍സെന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, മാധ്യമപ്രവര്‍ത്തകന്‍ പി. കെ. രാജശേഖരന്‍ എന്നിവരാണ് മേളയുടെ രക്ഷാധികാരികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ചെയര്‍മാനും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാര്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ കീഴില്‍ 12 സബ് കമ്മിറ്റികളും രൂപീകരിച്ചു.