ചെറുവള്ളി എസ്റേറ്റ് കണ്ടു കെട്ടി ;വിമാനത്താവള പദ്ധതി അവതാളത്തിൽ

342
0

തിരുവനന്തപുരം: വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 500 കോടി രൂപയോളം നികുതി വരുമെന്നതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആസ്തിവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്. നികുതികുടിശിക അടച്ചില്ലങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്രസര്‍ക്കാരിന്റെ കൈയിലാകുന്നതോടെ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.