ചങ്ങനാശ്ശേരിയിൽ യുവാവ് കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ

66
0

ചങ്ങനാശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ജെ എസ് ബിനുവിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ കോളേജിൽ ശാന്തിപുരം ഇരുമ്പുകുഴി കരയിൽ വെങ്കോട്ട ശാന്തിപുരം, ഇരുമ്പുകുഴി SNDP ശാഖ മന്ദിരത്തിനു മുന്നിൽ വെച്ച് നടത്തിയ പരിശോധനയിൽ 1.070 കിലോ കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കോട്ടൂർ PO യിൽ മുണ്ടിയപ്പള്ളി കരയിൽ വടശ്ശേരി മലയിൽ വീട്ടിൽ VC ജോൺ മകൻ 43 വയസ്സുള്ള മജേഷ് എബ്രഹാം ജോണിനെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ AS നെ കൂടാതെ സിവില്‍ എക്സെെസ് ഓഫീസര്‍മാരായ ഷിജു K, അഞ്ജിത്ത് രമേശ്, അമൽ ദേവ്, ഡ്രൈവർ റോഷി വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത എന്നിവരുമുണ്ടായിരുന്നു.