കർഷകർക്ക് 2000.രൂപ..പി.എം. കിസാന്‍ പദ്ധതി: അടുത്തഘട്ട വിതരണം നാളെ

200
0

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പദ്ധതി മുഖാന്തരം രാജ്യത്തെ 9.75 കാർഷിക കുടുംങ്ങൾക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങിൽ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കൾക്ക് നൽകുക. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്. പി.എം. കിസാൻ പദ്ധതി രണ്ടാംഘട്ട വിതരണോദ്ഘാടന ചടങ്ങിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും പങ്കെടുത്തേക്കും.

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14-ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു അന്നും പരിപാടി.
ആദ്യ ഘട്ടം വിതരണം ചെയ്ത തുക
തിരികെ ഈടാക്കി തുടങ്ങിയത് സംസ്ഥാനത്ത് കേന്ദ്ര സർക്കാരിനെതിരെ വൻ ആക്ഷേപം ഉയർന്നിരുന്നു.