കർഷകത്തൊഴിലാളികൾക്ക് വരുമാനത്തിന്റെ പേരിൽ പെൻഷൻ തടയുന്നത് ക്രൂരമായ നടപടി -കെ ഇ ഇസ്മായിൽ

152
0


കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിവരുന്നത് ഉപാധികളോടെയാണ് കുടുംബത്തിന്റെ വരുമാനവും, കെട്ടിടത്തിലെ വിസ്തീർണ്ണവും നോക്കിയാണ് മണ്ണിൽ പണിയെടുത്ത കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് ഇത് ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബി കെ എം യു ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായിൽ കർഷകത്തൊഴിലാളി സമരം സെക്രട്ടറിയേറ്റ് നടയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു സെക്രട്ടറിയേറ്റ് നടയിൽ കർഷകത്തൊഴിലാളികൾക്ക് ഉപാധിരഹിത മായി പെൻഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക, അധിവർഷ ആനുകൂല്യം വർദ്ധിപ്പിച്ചു കുടിശ്ശിക സഹിതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി.

കേരളാ കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ബി ഇടമന സ്വാഗതം പറഞ്ഞു.
1974 കർഷകത്തൊഴിലാളി നിയമത്തെ ചൂടുപിടിച്ചു നടപ്പിലാക്കിയ കർഷക തൊഴിലാളി പെൻഷൻ ഇപ്പോൾ നടപ്പിലാക്കിവരുന്ന ഉപാധികൾക്കു വിധേയമായി ട്ടാണ്. തൽഫലമായി ഒരു വിഭാഗം കർഷകത്തൊഴിലാളികൾക്ക് പെൻഷന് അപേക്ഷിക്കാൻ കഴിയുന്നില്ല ലഭിച്ചുവരുന്ന പെൻഷൻ വരുമാനപരിധി യെ തുടർന്ന് നിർത്തലാക്കുകയും ചെയ്തു. സർക്കാറിന്റെ ഈ നടപടി നീതീകരിക്കാൻ കഴിയുന്നതല്ല ജീവനക്കാർക്കും തൊഴിലാളികൾക്കും പെൻഷൻ നൽകിവരുന്നത് ഉപാധികൾക്കു വിധേയമായല്ല. കുടുംബത്തിലെ വരുമാനത്തിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നിലപാടിൽനിന്ന് സർക്കാർ പിന്തിരിയണം 60 വയസ്സ് പൂർത്തിയായ മുഴുവൻ കർഷകത്തൊഴിലാളികൾക്കും പെൻഷൻ നൽകണം
കൂലിക്ക് പുറമേ കർഷകത്തൊഴിലാളികൾക്ക് മറ്റാനുകൂല്യങ്ങൾ ലഭിക്കാൻ ഉദ്ദേശിച്ചാണ് കർഷക തൊഴിലാളി ക്ഷേമ പദ്ധതി നടപ്പിലാക്കിയത് തൊഴിലാളി ക്ഷേമനിധി യിലേക്കുള്ള അംശാദായം രണ്ടു രൂപയിൽ നിന്നും അഞ്ചു രൂപയും പിന്നീട് 20 രൂപയും വർധിപ്പിച്ചു എങ്കിലും കർഷകത്തൊഴിലാളികളുടെ അധിവർഷ ആനുകൂല്യം വർദ്ധിപ്പിച്ചില്ല. മറ്റാനുകൂല്യങ്ങളും നാമമാത്ര മായിട്ടാണ് വർദ്ധിപ്പിച്ചത് നിലവിൽ 409 കോടി രൂപയുടെ കുടിശ്ശിക തൊഴിലാളികൾക്കു കൊടുത്തു തീർക്കാനുണ്ട് ഈ സാഹചര്യത്തിൽ അധിവർഷ ആനുകൂല്യം വർദ്ധിപ്പിക്കുകയും കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ ഫണ്ട് അനുവദിക്കുകയും ചെയ്യണമെന്ന് കർഷകത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു
ധർണ്ണ സമരത്തിന് അഭിവാദ്യമർപ്പിച്ചു സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം എൻ രാജൻ, സംസ്ഥാന കൗൺസിൽ അംഗം കെ രാജു, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കവിത രാജൻ ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, സെക്രട്ടറി മീനാങ്കൽ കുമാർ ബി കെ എം യു സംസ്ഥാന നേതാക്കളായ
പി സുഗതൻ, കുമ്പളം രാജപ്പൻ, ടി സിദ്ധാർത്ഥൻ, കള്ളിക്കാട് ചന്ദ്രൻ, കെ വി ബാബു, ആർ അനിൽകുമാർ, വിഎസ് പ്രിൻസ് എന്നിവർ സംസാരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ നന്ദി പറഞ്ഞു.
കർഷകത്തൊഴിലാളി ധർണയ്ക്ക് സംസ്ഥാന നേതാക്കളായ കുറുമ്പകര രാമകൃഷ്ണൻ, ജോൺ വി ജോസഫ്, കെ എൻ വാസവൻ, പി എൻ സന്തോഷ്, എസ് ജി സുകുമാരൻ. ടി എം ഉദയകുമാർ, എം എസ് റംലത്. രജനി, ഓമന ശശി,പി കെ കണ്ണൻ, സുകുമാരൻ നായർ, എന്നിവർ നേതൃത്വം നൽകി.