കോൺഗ്രസിൻ്റെ അടിത്തറ തകർന്നു – K മുരളീധരൻ

317
0

കോണ്‍ഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല.സംഘടനാതലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. അതിനായി മാറാന്‍ താന്‍ തയ്യാര്‍. പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.