കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

673
0



ന്യൂഡല്‍ഹി : കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. 10 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച്‌ 30 രൂപയാക്കി. ഇതോടൊപ്പം സെക്കന്‍ഡ് ക്ലാസ് യാത്രയുടെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനും നിര്‍ദ്ദേശമുണ്ട്. പാസഞ്ചര്‍ ട്രെയിന്‍ ടിക്കറ്റെടുത്ത് പ്ലാറ്റഫോമില്‍ കയറുന്നത് തടയാനാണ് യാത്രാ നിരക്ക് കൂട്ടുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ ഗുജറാത്ത്, മധ്യപ്രദേശ്, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി സ്റ്റേഷനുകളില്‍ പ്ലാറ്റഫോം ടിക്കറ്റ് 50 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. സാധാരണക്കാരന് റെയില്‍വേയുടെ ഇരട്ടടിയാണ് ഈ നിരക്ക് വര്‍ദ്ധനവ്. എന്നാല്‍ ഇത് താല്‍ക്കാലികമാണന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിശദീകരണം.