കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ

599
0

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര സംഭാവനകളും കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും, ഉപകരണങ്ങളുടെ സഹായവും സ്വീകരിക്കുന്നു. ഇത്തരത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോള സഹായങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ‌ എത്തിക്കുന്നതിന്‌ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ‌/ വകുപ്പുകൾ‌ സുഗമമായി സഹകരിച്ചു വരികയാണ്.

2021 ഏപ്രിൽ 27 മുതൽ 2021 മെയ് 09 വരെ, 8,900 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 5,043 ഓക്സിജൻ സിലിണ്ടറുകൾ; 18 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 5,698 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 3.4L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

2021 മെയ് 9 ന് യുകെ, ദക്ഷിണ കൊറിയ, യു‌എസ്‌ഐ‌എസ്‌പി‌എഫ് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

*വെന്റിലേറ്ററുകൾ/BiPAP/CPAP (1,000)

*ഓക്സിജൻ കോൺസെൻട്രേറ്ററുകൾ (2,267)

*ഓക്സിമീറ്റർ (10,000)

*സിലിണ്ടർ (200)

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്.

ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു.

2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.