കോവിഡ് സന്നദ്ധ പ്രവർത്തനത്തിന് വാഹനങ്ങൾ ഒരുക്കി – Dr പൽപ്പു ഫൗണ്ടേഷൻ

128
0

വടക്കാഞ്ചേരി : Dr പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ” സ്നേഹ വണ്ടിയുടെ ” ഉദ്ഘാടനം Dr പൽപ്പു ഫൗണ്ടേഷൻ മാനേജിംങ്ങ് ട്രസ്റ്റി ഋഷി പൽപ്പു ഫ്ലാഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു. അത്യവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസുകൾ ലഭ്യമാകാതിരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ. രോഗികളെ ആശുപത്രികളിലെത്തിക്കാനും ,മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും വാഹനങ്ങൾ ലഭ്യമാക്കും. വടക്കാഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ Dr പൽപ്പു ഫൗണ്ടേഷന്റെ വാഹനങ്ങൾ സേവനരംഗത്തുണ്ടാകും
ചടങ്ങിൽ Dr പൽപ്പു ഫൗണ്ടേഷൻ പ്രേജക്ട് കോഡിനേറ്റർ സുരേഷ് കല്യാണി , ഉണ്ണി ആര്യസ് ,
പ്രസാദ് വിളംമ്പത്ത് , പ്രദീപ് കോക്കൂരി , മഹേഷ് മച്ചാട് , സുരാജ് കുമരനെല്ലൂർ ,അനീഷ് കല്ലം പാറ, എന്നിവർ പങ്കെടുത്തു