കോവിഡ് വ്യാപനം; ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

539
0

ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ വീടിനുള്ളിലും ഡബിള്‍ മാസ്‌ക് ധരിക്കണം. ശുചിമുറി സൗകര്യമുള്ള ഒരു മുറിയില്‍ കഴിയുകയും വീടിനുള്ളിലെ പൊതു ഇടങ്ങള്‍ കഴിവതും ഒഴിവാക്കുകയും വേണം. പുറത്തുപോയി വരുന്നവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ അനാവശ്യമായി പുറത്തിറങ്ങുവാനോ പാടില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. ആശുപത്രികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പേകണം. അല്ലാത്തപക്ഷം ഇ- സഞ്ജീവനി ടെലി മെഡിസിന്‍ ഉപയോഗിക്കാം.
പോഷകസമൃദ്ധമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് 1056/104/0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.