കോവിഡും സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളും. വനിതകള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

284
0

പാലക്കാട്: കോവിഡ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വനിതകള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ആഹ്വാനം ചെയ്തു. ആയൂര്‍വേദ ചികില്‍സയുമായി ബന്ധപ്പെട്ട അടിസ്ഥാനമില്ലാത്ത നിരവധി ഉപദേശങ്ങളാണ് സാമഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് ക്ലാസ് നയിച്ച ഒറ്റപ്പാലം ആയുഷ്ഗ്രാം സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ നിഥിന്‍ മോഹന്‍ ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെ കൃത്യമായ നിര്‍ദ്ദേശത്തോടെയായിരിക്കണം എല്ലാ ചികില്‍സകളും നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നെമ്മാറി സിഡിപിഒ ശിശിര പി ദാസ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകന്‍ വി വിഷ്ണു, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ജിമി ജോണ്‍സണ്‍ സംസാരിച്ചു.