സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായുള്ള ശില്പശാല 2021 ജൂലൈ 8 മുതല്‍ 14 വരെ നടത്തും. മൂഡില്‍ അധിഷ്ഠിതമായ ട്രെയിനേ ഴ്സ് ട്രൈയിനിംഗ് ഹാന്‍സ് ഓണ്‍ വര്‍ക്ക്ഷോപ്പ് എന്ന പേരില്‍ നടത്തുന്ന ഈ പരിപാടിയില്‍ സര്‍വകലാശാലകളിലെയും, കോളേജുകളിലെയും അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം ആയിരം രൂപയണ് ഫീസ്. വിവിധ ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം ടൂളുകളെ ടീച്ചിംഗ് ലേണിംഗ് പ്രക്രിയയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഈ പരിശീലനം അദ്ധ്യാപകര്‍ക്ക് പ്രയോജനം ചെയ്യും. അപേക്ഷിക്കാനുള്ള അവസാന തീയതി 05.07.2021
കൂടുതല്‍ വിവരങ്ങള്‍ക്ക് കൗണ്‍സിലിന്‍റെ (www.kshec.kerala. gov.in ) വെബ്സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍.8281942902, 7561018708, 9495027525