. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെ ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.
ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. കൊന്നു എന്ന് പറഞ്ഞ് ജോമോന്‍ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുള്ളന്‍ കുഴി കീഴ്കുന്ന് ഭാഗത്താണ് ഇരുവരുടെയും വീടുകള്‍.