കൊല്ലം ആശ്രാമത്ത് മതിലിടിഞ്ഞു വീണ് രണ്ട് നിർമ്മാണ തൊഴിലാളികൾക്ക് പരിക്കേറ്റു

76
0

പാറശാല സ്വദേശി കനകൻ, നെയ്യാറ്റിൻകര മണ്ണൻതോട് സ്വദേശി മണി എന്നിവർക്കാണ് പരിക്കേറ്റത്.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായത്.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പിന്നിലുള്ള വഴിയിലെ പുരയിടത്തിലെ പഴയ മതിൽ പുനർ നിർമ്മിക്കുന്നതിന്റെ പണികൾക്കിടെയാണ് അപകടമുണ്ടായത്.
ഇന്നലെ പെയ്ത ശക്തമായ മഴയിൽ പഴയ മതിലിന് ബലക്ഷയം ഉണ്ടായതാണ് അപകടകാരണം.
തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടന്നു. തുടർന്ന് കടപ്പാക്കടയിൽ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്.
പരിക്കേറ്റ തൊഴിലാളികളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും അപകടനില തരണം ചെയ്തു.