കൊച്ചി നഗരസഭയുടേത് ജനങ്ങളോടുള്ള അപ്രഖ്യാപിത യുദ്ധം – എ.എൻ. രാധാകൃഷ്ണൻ

82
0

കൊച്ചി- ഒരു മഴ പെയ്താൽ നഗരം മുഴുവൻ വെള്ളത്തിനടിയിലാകുന്ന ദുരോഗ്യമാണ് കൊച്ചി നഗരത്തിനുള്ളത്. റോഡുകളും കടകളും പാർപ്പിടങ്ങളും കാനകളിലെ മലിനജലം കൊണ്ട് നിറയും. കാലങ്ങളായി ഇതേ സ്ഥിതിവിശേഷമാണ് നഗരത്തിലുള്ളതെങ്കിലും ഇത് പരിഹരിക്കാൻ ശ്രമിക്കാത്ത സംസ്ഥാന സർക്കാരും നഗരസഭാ അധികൃതരും ജനങ്ങളോട് അപ്രഖ്യാപിത യുദ്ധം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ. രാധാകഷ്ണൻ കുറ്റപ്പെടുത്തി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനും കൊതുകുശല്യത്തിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ..
കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ ഗ്രാൻറുകളും ജനങ്ങളുടെ നികുതി പണവും ധൂർത്തടിക്കുന്ന മുഖ്യമന്ത്രിയും മേയറുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ,ബി ജെ പി സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോൾ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ ,ജില്ലാ സെക്രട്ടറി MN Gopl എന്നിവർ പങ്കെടുത്തു.