കേസരിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ റിലീസ്

68
0

അഖില കേരള ഗവ.ആയുര്‍വേദ കോളേജ് അദ്ധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം; കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് അധ്യാപകരുടെ ഏക സർവീസ് സംഘടനയായ അഖില കേരള ഗവ.ആയുര്‍വേദ കോളേജ് അധ്യാപക സംഘടനയുടെ ( എകെജിഎസിഎഎസ്) 29-ാം സംസ്ഥാന സമ്മേളനം 5,6,7 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഗവ.ആയുര്‍വേദ കോളേജ് ആഡിറ്റേറിയത്തില്‍ സമ്മേളനത്തിന്റെ ഭാഗമായി കേരള മെഡിക്കല്‍ വാല്യൂ ടൂറിസത്തിന് ആയുര്‍വേദം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ ബി സതീശ് എംഎല്‍എ അദ്ധ്യക്ഷതവഹിക്കും. 6 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എകെജിഎസിഎഎസ് സംസ്ഥാന പ്രസിഡന്റ് പി ബെനഡിക്ട് അദ്ധ്യക്ഷതവഹിക്കും.ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ടി എന്‍ സീമ എക്‌സ് എംപി, ബി സത്യന്‍ എക്‌സ് എം എല്‍ എ, കേരള എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ അജിത്കുമാര്‍, കെഎസ്ടിഎ സ്റ്റേറ്റ് സെക്രട്ടറി എ നജീബ്,എകെജിസിടി ടി. മുഹമ്മദ് റഫീഖ്, എകെപിസിടിഎ സ്റ്റേറ്റ് പ്രസിഡന്റ് കെ.ബിജുകുമാര്‍,അശോക് കുമാര്‍ കെ എന്‍,പിഎം ആര്‍ഷോ, കുമാരി സറീന സലാം ഡോ .ബിജുമോന്‍ ഓ.സി, ഡോ.സി .എസ് ശിവകുമാര്‍ എന്നിവര്‍ സംസാരിക്കും. 7ന് രാവിലെ 9മണിമുതല്‍ പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. 3മണിക്ക് നടക്കുന്ന സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഡോ.സി ഡി. ലീന,ഡോ.ഡി.രാമനാഥന്‍,ഡോ.കെ ജ്യോതിലാല്‍, ഡോ.സെബി,ഡോ.എസ് ആര്‍ ദുര്‍ഗ്ഗാ പ്രസാദ്, ഡോ. ഇട്ടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ ജോണ്‍സണ്‍, ഷാാമില്‍ മുഹമ്മദ്,ഡോ.അര്‍ജുന്‍ വിജയ്, ഡോ.അനീഷ് എസ്,ഡോ.നയനാ ദിനേഷ് തുടങ്ങിയവര്‍ സംസാരിക്കും. 6 മണിമുതല്‍ കലാസന്ധ്യ.