കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്

139
0

ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം.

1 ലക്ഷം രൂപയാണ് പുരസ്കാരത്തുക.

ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (മലയാളം) ജോർജ് ഓണക്കൂറിന്. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്. നോവൽ– അവർ മൂവരും ഒരു മഴവില്ലും. 50,000 രൂപയാണു പുരസ്കാരത്തുക. യുവ പുരസ്കാരം (50,000 രൂപ) മോബിൻ മോഹൻ നേടി, നോവൽ–ജക്കറാന്ത.

‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചു വർഷം നിസ്തുസേവനം അർപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു അവാർഡ്, ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ സര്‍വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്കാരം, ഇന്ത്യൻ എഴുത്തുകാരനുള്ള യുറോ– അമേരിക്കൻ പ്രഥമ പ്രവാസി പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ– നോവലിനും യാത്രാവിവരണത്തിനും ) മദർ തെരേസ അവാർഡ്, കേശവദേവ് അവാർ‌ഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഓണക്കൂർ എന്ന ഗ്രാമത്തിൽ നിന്നും എങ്ങനെയാണ് അദ്ദേഹം ഉയർന്നുവന്നത് എന്നതിനെ സംബന്ധിച്ചാണ് പുസ്തകത്തിൽ പറയുന്നത്. നന്മ നിറഞ്ഞ അമ്മ, മുദ്രവെച്ച ജീവിതം എന്നീ രണ്ടു അധ്യായങ്ങളിലാണ് ഈയൊരു ആത്മകഥ എഴുതിയത്. അമ്മ എങ്ങനെയാണ് അദ്ദേഹത്തെ സ്വാധീനിച്ചത് എന്നതാണ് ആദ്യ ഭാഗത്ത്. ശിഷ്യസമ്പത്ത് എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു.

കെ. പി രാമനുണ്ണി, കെ. എസ്. രവികുമാർ, എം. ലീലാവതി എന്നിവരടങ്ങിയ സമിതിയാണ് മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാർഡിനർഹരെ തെരഞ്ഞെടുത്തത്.