മികച്ച ഊര്‍ജ കാര്യക്ഷമതയും യാത്രാനുഭവവുമുള്ള 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2022-23 ൽ 25,000 കി.മി ദോശീയ പാത നിർമിക്കും. റഎയിൽവേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റർ പ്ലാൻ. 2022-23ൽ ദേശീയ പാത ശൃംഖല 25,000 കിലോമീറ്റർ വർദ്ധിപ്പിക്കും. ഇതിനായി 20,000 കോടി രൂപ അനുവദിക്കും ധനമന്ത്രി പ്രഖ്യാപിച്ചു. റോഡ്, റെയിൽവേ, വിമാനത്താവളം, തുറമുഖങ്ങൾ തുടങ്ങി ഏഴ് ഗതാഗതമേഖലകളിൽ ദ്രുതവികസനം കൊണ്ടുവരും എന്നും ധനമന്ത്രി അറിയിച്ചു.
പ്രധാനമായും നാല് മേഖലകൾക്ക് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. പിഎം ഗതിശക്തി, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപ വർധന എന്നിവയാണ് ഈ നാല് മേഖലകൾ. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തെ വികസനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. പിഎം ഗതിശക്തിയിലൂടെ യുവാക്കളുടെ തൊഴിലില്ലായ്മയ്‌ക്ക് പരിഹാരം കാണും. ആത്മനിർഭർ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും