കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

392
0

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

75 ലക്ഷത്തിലധികം ഡോസുകൾ‌ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണ്

അടുത്ത 3 ദിവസത്തിനുള്ളിൽ ഏകദേശം 60 ലക്ഷം ഡോസുകൾ കൂടി ലഭ്യമാക്കും

കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന ഗവണ്മെന്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് “സമ്പൂർണ്ണ ഗവൺമെന്റ്” സമീപനത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് നേതൃത്വം നൽകുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, കോവിഡ് ഉചിതമായ പെരുമാറ്റം എന്നിവയ്‌ക്ക് പുറമേ, കോവിഡ്- 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്ര ഗവൺമെന്റിന്റെ അഞ്ചിന തന്ത്രത്തിന്റെ ഒരു പ്രധാന ഘടകമാണ് പ്രതിരോധ കുത്തിവയ്പ്പ് .

കേന്ദ്ര ഗവൺമെന്റ് ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ (16,54,93,410) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി. ഇതിൽ പാഴായിപ്പോയവ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 15,79,21,537 ഡോസുകളാണ് (ഇന്ന് രാവിലെ 8 മണിക്ക് ലഭ്യമായ കണക്ക് പ്രകാരം).

75 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ (75,71,873) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോഴും കൈവശമുണ്ട്

അടുത്ത 3 ദിവസത്തിനുള്ളിൽ 59 ലക്ഷത്തിൽ കൂടുതൽ (59,70,670) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കും