കുട്ടികള്‍ക്കുള്ള വാക്‍സിന്‍ ഉടന്‍ തന്നെയെന്ന സൂചന നല്‍കി ഭാരത് ബയോടെക്ക്. കുട്ടികളിലെ വാക്സിനിന്റെ അടുത്തഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് അറിയിച്ചു. കൂട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഏതാനും ദിവസം മുമ്പ് ഭാരത് ബയോടെക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്. എയിംസ് ഡല്‍ഹി, എയിംസ് പാട്ന, മെഡിട്രീന നാഗ്പൂര്‍ എന്നിവിടങ്ങളിലായാണ് പരീക്ഷണം. ഭാരത് ബയോടെക് പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കോവാക്സിന്‍ വികസിപ്പച്ചത്.