കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി കുറച്ചു

89
0

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാക്കി കുറച്ചു. മുൻപ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു. ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12% പ്രതിവര്‍ഷ പലിശയും ഈടാക്കും. പിഴയോട്ടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30 ദിവസം കഴിഞ്ഞാല്‍ 18% പ്രതിവര്‍ഷ പലിശ ഈടാക്കും. ഇതു സംബന്ധിച്ച ജലവിഭവ വകുപ്പിന്‍റെ ഉത്തരവ് കഴിഞ്ഞി ദിവസം ഇറങ്ങി.

ഗാര്‍ഹികേതര കണക്ഷനുകള്‍ക്ക്‌ ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴയില്ലാതെ കുടിവെള്ള ചാര്‍ജ് അടയ്ക്കാം. ബില്‍ തീയതി കഴിഞ്ഞുളള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12 % പ്രതിവര്‍ഷ പലിശ ഈടാക്കും. പിഴയോട്ടകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതാണ്‌. 30 ദിവസം കഴിഞ്ഞാല്‍ 24% പ്രതിവര്‍ഷ പലിശ ഈടാക്കുന്നതുമാണ്‌.

പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷൻ ഒാഫിസര്‍
കേരള വാട്ടര്‍ അതോറിറ്റി