തിരുവനന്തപുരം: പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ ഇ-ടാപ്പ് വഴി, കൂടുതൽ കുടിവെള്ള സംബന്ധിയായ സേവനങ്ങൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവയ്ക്കൽ, കണക്ഷൻ വിഭാഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻഎന്നീ സേവനങ്ങൾക്കു കൂടി ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമായിരിക്കും ലഭ്യമാകുന്നത്. https://kwa.kerala.gov.in/service/new-water-connection/ എന്ന ലിങ്ക് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പുതിയ സൗകര്യം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പാളയം സെക്ഷനിൽ പരീക്ഷണാർഥം നടപ്പിലാക്കിയ ശേഷമാണ് കേരളത്തിലെല്ലായിടത്തും ഈ സേവനങ്ങൾ ഒാൺലൈൻ വഴി നൽകുന്നത്. ജീവനക്കാർക്കുള്ള പരിശീലനവും പൂർത്തിയാക്കി. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1916