കിഴക്കു പൂക്കും മുരിക്കിനെന്തൊരു

340
0

സിനിമ: അന്‍വര്‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ഗോപി സുന്ദര്‍
ആലാപനം: ശ്രേയ ഘോഷാല്‍, നവിന്‍ അയ്യര്‍

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)

പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്‍
അരുമയാമിനി കുറുകുവാന്‍…

ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)

ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍
കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ കറുകനാമ്പുകളുണരുവാന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)