കായകല്‍പ്പ് പുരസ്‌കാരം : കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ ഒന്നാമത്

123
0

സംസ്ഥാന കായല്‍പ്പ് പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് പുരസ്‌കാര തുക. 92.5 ശതമാനം മാര്‍ക്ക് നേടിയാണ് കാട്ടാക്കട എഫ്.എച്ച്.സി ഒന്നാമതെത്തിയത്. 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള 50,000 രൂപയുടെ കമന്‍ഡേഷന്‍ പുരസ്‌കാരം കൊല്ലയില്‍, പനവൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലയില്‍ നിന്നും വെള്ളറട സാമൂഹ്യ കേന്ദ്രം കമന്‍ഡേഷന്‍ പുരസ്‌കാരത്തിന് അര്‍ഹത നേടി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് കായകല്‍പ്പ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.