ചലച്ചിത്രം: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ജോണ്‍സണ്‍
ആലാപനം: സുജാത മോഹന്‍
കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ
കാർവർണ്ണൻ എന്റെ കാർവർണ്ണൻ
കാലിയെ മേച്ചു നടക്കുമ്പോൾ കാലൊച്ചയില്ലാതെ വന്നപ്പോൾ
പാവമീ ഗോപികപ്പെണ്ണിൻ മനസ്സിലെ
തൂവെണ്ണക്കിണ്ണം കാണാതായ്
ആരാനും എങ്ങാനും കണ്ടാലോ
കള്ളൻ നീ കാട്ടും മായാജാലം (കാക്കക്കറുമ്പൻ..)
കാളിന്ദിയാറ്റിൽ കുളിക്കുമ്പോൾ
ആടകളോരോന്നും പാടേ നീ കവർന്നു
രാവിൻ മടിയിൽ മയങ്ങുമ്പോൾ
കന്നിനിലാവിന്റെ പീലിച്ചില്ലുഴിഞ്ഞു
കണ്ണു തുറന്നാൽ കാണുന്നതും കണ്ണടച്ചാലുള്ളിൽ പൂക്കുന്നതും
ചേലോലും നിന്നോമൽ പുഞ്ചിരിപ്പാൽമഞ്ഞല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളൻ നീ കാട്ടും മായാജാലം (കാക്കക്കറുമ്പൻ..)
പട്ടിട്ടുമൂടിപ്പുതച്ചാലും ഉള്ളം കുളിരുന്നു
നിന്നെയോർക്കും നേരം
കാണേണ്ടെന്നാദ്യം നിനച്ചാലും ഓരോ മാത്രയിലും
മോഹം ചാഞ്ചാടുന്നു
എങ്ങനെ നീയെന്റെയുൾക്കോണിലെ
ചന്ദനപ്പൂത്താലം കൈക്കലാക്കി
ആരാരും കാണാതെ കാത്തൊരു പൊന്മുത്തല്ലേ
ആരാനും എങ്ങാനും കണ്ടാലോ
കള്ളൻ നീ കാട്ടും മായാജാലം (കാക്കക്കറുമ്പൻ..)