കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

121
0

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്ക്ക് ഉറപ്പ് നൽകി. സമരം അവസാനിപ്പിക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സിംഘുവിലെ ടെന്‍റുകൾ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി. ശനിയാഴ്ച വിജയ ദിവസം ആഘോഷിക്കും. സമരത്തിനിടെ മരണപ്പെട്ട കർഷകർക്കും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികർക്കുമായി നാളെ ദുഖാചരണം നടത്തും. ശേഷം അതിർത്തികളിൽ നിന്ന് കർഷകർ മടങ്ങും. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിക്കും.

മറ്റ് സംസ്ഥാനങ്ങളിലെ സമരം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സിംഗുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം പുരോഗമിക്കുകയാണ്. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകള്‍ ഉടന്‍ പിന്‍വലിക്കും. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.

ക​ർ​ഷ​ക​സ​മ​ര​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക്​ അ​ഞ്ചു​ ല​ക്ഷം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ പ​ഞ്ചാ​ബ്​ സ​ർ​ക്കാ​റിന്‍റെ മാ​തൃ​ക​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​റു​ക​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആവശ്യവും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. നേരത്തെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു. അതേസമയം നിയമപരമായ നടപടികള്‍ തുടരുന്നതിനാല്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതില്‍ കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളില്‍ യുപി കര്‍ഷക സംഘടനകള്‍ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.