കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്‌

174
0

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ​ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. ഒമ്പതംഗ സമിതിയാണ് അന്വേഷണം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. ഒരു മാസത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകും.

അതേസമയം, നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങൾക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മാെഴി നല്‍കിയിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതരത്തിലുള്ള വ്യാജ അക്കൗണ്ടുകൾക്ക് 50 ലക്ഷം രൂപയുടെ 28 ലോണുകൾ നൽകി. അതേസമയം, സുനിൽ കുമാറിനെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.