കരള്‍-ഉദര രോഗ പഠന സമിതിയുടെ ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി

106
0

തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA – International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കരുത്തേകുന്നതാണ് ഈ ബഹുമതിയെന്ന് മന്ത്രി അറിയിച്ചു.

‘പ്ലീഹ നീക്കം ചെയ്ത രോഗികളിലെ കോവിഡ് വ്യാപന സാധ്യത’ എന്ന വിഷയം അടിസ്ഥാനമാക്കിയാണ് പ്രബന്ധം അവതരിപ്പിച്ചത്. സീനിയര്‍ റസിഡന്റ് ഡോ. ശുഭാങ്കര്‍ സഹയാണ് പ്രബന്ധം അവതരിപ്പിച്ചത്. വകുപ്പ് മേധാവി ഡോ. രമേശ് രാജന്‍, അസോ. പ്രൊഫസര്‍ ഡോക്ടര്‍ ബോണി നടേഷ് എന്നിവര്‍ പഠനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, ഡോ. പി.എസ്. ഇന്ദു, ബയോ സ്റ്റാറ്റിസ്റ്റിക്ഷന്‍ ശ്രീലേഖ എന്നിവര്‍ വിദഗ്ധ സഹായം നല്‍കി.