കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും

201
0

ചലച്ചിത്രം:വീരപുത്രന്‍
രചന: റഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായണ്‍
ആലാപനം: ശ്രേയ ഘോഷാല്‍

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും…

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
 
എന്തേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ‍
എന്തേ കൊലുസിന്റെ ശിഞ്ചിതമൊന്നും നീ
കേട്ടതില്ലാ ഒന്നും കേട്ടതില്ലാ‍
എൻ മുടിച്ചാർത്തിലെ പിച്ചകപ്പൂമണം
തൊട്ടതില്ല, നിന്നെ തൊട്ടതില്ലാ
ആരോരും കേൾക്കാത്തൊരുള്ളിലെ പ്രാവിന്റെ
വെമ്പലറിഞ്ഞു നീ ഓടിവന്നൂ

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും

എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
തേടിവന്നു ഞാൻ തേടിവന്നൂ…
എന്തോ മറന്നുപോയ് എന്നപോലെപ്പൊഴും
തേടിവന്നു ഞാൻ തേടിവന്നൂ…
വെൺ‌മണൽ കാട്ടിലും വൻ‌കടൽ തന്നിലും
ഞാൻ തിരഞ്ഞൂ നിന്നെ ഞാൻ തിരഞ്ഞൂ…
നിൻ വിരിമാറത്ത്  ചായുന്ന നേരത്ത്
എന്നിലെ എന്നെ ഞാൻ തിരിച്ചറിഞ്ഞു

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്
കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും…

കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
കാണാമറയത്ത് ഒളിച്ചാലും