കണിക്കൊന്നകൾ പൂക്കുമ്പോൾ
സംഗീതം: രവീന്ദ്രൻ
രചന: ഷിബു ചക്രവർത്തി
ഗായിക: സുജാത
ചിത്ര: ഒരു അഭിഭാഷകന്റെ കേസ് ഡയറി
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
കുറുമൊഴിയേ കിളിയേ കിളിക്കണ്ണിൽ
കരിമഷിയോ കളവോ എഴുതീ നീ
പച്ചപ്പട്ടു തൂവലിൽ മുട്ടിയുരുമ്മാൻ
ഇഷ്ടമുള്ളൊരാളിനെ സ്വപ്നം കണ്ടു നീ
കാതിരുപ്പിൻ വേദനകൾ ആരറിയുന്നു
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
തൊഴുതു വരാൻ അണിയാനിലച്ചാന്തിൻ
തൊടു കുറിയും മുടിയിൽ ഒരു പൂവും
കൊണ്ടു വന്നു തന്നതാരോ ചൊല്ലു കിളിയേ
പൊൻകിനാവു പിന്നെയൊന്നും കണ്ടതില്ലയോ
കാടു പൂക്കും കാലമായി മാധവമായി
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ
ആരേകും വിഷുക്കൈനീട്ടം
കണിക്കൊന്നകൾ പൂക്കുമ്പോൾ
മണിത്തൊങ്ങലും ചാർത്തുമ്പോൾ