നിങ്ങളിന്നത്തെ പത്രവാർത്തകണ്ടോ….?
കാക്കനാട്ടെ ഫ്ലാറ്റിൽ കുടുങ്ങിയ 2 വയസ്സുകാരനെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ 23 വയസ്സുള്ള അമ്മ 14-ാം നിലയിൽ നിന്നും വീണ് മരിച്ചു.
“ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല…
എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഞാൻ മാത്രമേ ഉള്ളു…
ഈ സമയം കുഞ്ഞിനെ രക്ഷിക്കാൻ മറ്റാരുടെയും സഹായം ലഭിക്കില്ല..
തുടങ്ങിയ ചിന്തകൾ ഈ മരണത്തിന് പിന്നിലുണ്ടാകാം.”
നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കോ നിങ്ങൾക്ക് പരിചയമില്ലാത്തവർക്കോ ഒരപകടാവസ്ഥ ഉണ്ടായാൽ ഉടൻ തന്നെ അവിടെ പാഞ്ഞെത്തി തികച്ചും സൗജന്യമായി നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പുള്ള ഒരു സേന കേരളത്തിൽ എല്ലായിടത്തും ഉണ്ട് എന്ന് നമ്മൾ എല്ലാവരും ഇനിയെങ്കിലും അറിഞ്ഞിരിക്കണം..
അവരെ അടിയന്തിര ഘട്ടത്തിൽ വിളിച്ചു വരുത്തേണ്ട നമ്പർ ഇനിയെങ്കിലും ഓർത്തുവെയ്ക്കണം…
അറിയാത്തവർക്ക്, മുതിർന്നു വരുന്ന കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പറഞ്ഞ് കൊടുക്കണം…
101 എന്ന നമ്പരിൽ വിളിച്ചാൽ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിൽ കിട്ടുമെന്നും,അവിടെ അപകടത്തിൽ പെടുന്നവരുടെ രക്ഷയ്ക്കായി പാഞ്ഞെത്താൻ സന്നദ്ധരായി 24 മണിക്കൂറും സദാ ജാഗരൂഗരായി കുറച്ച് പേർ ഉണ്ട് എന്നതും…അവരുടെ സേവനം തികച്ചും സൗജന്യമാണ് എന്നതും….
100 ൽ വിളിച്ചാൽ ജില്ലയിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് കിട്ടുക, പോലീസ് സ്റ്റേഷനിലേക്കല്ല.
എന്നാൽ 101 ൽ വിളിച്ചാൽ അടുത്തുള്ള ഫയർ & റസ്ക്യു സ്റ്റേഷനിലേക്കാണ് കിട്ടുന്നത് അവരോട് വ്യക്തമായി അപകടവിവരവും അപകടസ്ഥലത്തെത്തേണ്ട വഴിയും നിങ്ങളുടെ ഫോൺ നമ്പരും നൽകിയാൽ മാത്രം മതി.
നിങ്ങൾക്ക് സഹായം ലഭിച്ചിരിക്കും.
സ്വന്തം കുഞ്ഞിനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന നമ്മുടെ അമ്മമാരുടെ പ്രതീകമായ ഈ അമ്മയക്ക് വാട്സ് ആപ്പിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ അഗ്നിരക്ഷാസേനയുടെ സേവനങ്ങളെ കുറിച്ച് കുറ്റമറ്റ അറിവുണ്ടായിരുന്നെങ്കിൽ ഇന്നും കാക്കനാട് ആ കുഞ്ഞിനെ താലോലിക്കാൻ ആ അമ്മ ഉണ്ടാകുമായിരുന്നു…